Tuesday 02 March 2021 08:59 AM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ നെഞ്ചോട് ചേർന്ന് പൊന്നോമന! മഹാലക്ഷ്മിക്കൊപ്പം ദിലീപും കാവ്യയും: ചിത്രം വൈറൽ

mahalakshmi

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും ആദ്യത്തെ കൺമണിയാണ് മഹാലക്ഷ്മി. അപൂർവമായി മാത്രമേ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ കുടുംബം പങ്കുവയ്ക്കാറുള്ളൂ. പൊതുചടങ്ങുകൾക്കും ദിലീപും കാവ്യയും മഹാലക്ഷ്മിയുമായി എത്തുക പതിവില്ല.‍

ഇപ്പോഴിതാ, മഹാലക്ഷ്മിയുടെ ഒരു പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മകളെ കയ്യിലെടുത്തു നിൽക്കുന്ന ദിലീപാണ് ഫോട്ടോയിലുളളത്. തൊട്ടടുത്തായി കാവ്യയുമുണ്ട്. പക്ഷേ, ഫോട്ടോയിൽ മഹാലക്ഷ്മിയുടെ മുഖം കാണാനാകില്ല. എവിടെ വച്ചാണ് ചിത്രം പകർത്തിയതെന്നും വ്യക്തമല്ല.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് ‘മൈ സാന്റ’യുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.