Friday 03 May 2024 10:24 AM IST : By സ്വന്തം ലേഖകൻ

സന്തോഷത്താൽ നനഞ്ഞ കണ്ണുകളുമായി ജയറാം, ആ മനോഹര നിമിഷത്തിന്റെ നിറവിൽ

malavika

ചക്കിക്ക് നവനീത് താലിചാർത്തുമ്പോൾ സന്തോഷത്താൽ നനഞ്ഞ കണ്ണുകളുമായാണ് ജയറാം ആ മനോഹരനിമിഷം കണ്ടു നിന്നത്. തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്‍റെ വേഷം.

മലയാള സിനിമയിലെ പ്രിയതാരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകളാണ് ചക്കി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന മാളവിക. സഹോദരൻ കാളിദാസിനെപ്പോലെ സിനിമയിലെത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണയുണ്ട് താരപുത്രിയ്ക്ക്.

ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു ചക്കിയുടെയും നവനീതിന്റെയും താലികെട്ട് മുഹൂർത്തം. പാലക്കാട് നെന്മാറ സ്വദേശിയാണ് നവനീത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ചടങ്ങില്‍ കാളിദാസ് ജയറാമിന്റെ ഭാവി വധു താരിണിയും നിറസാന്നിധ്യമായിരുന്നു.