Friday 10 May 2024 10:58 AM IST : By സ്വന്തം ലേഖകൻ

മലയാളികൾ ആഘോഷമാക്കിയ വിവാഹമേളം...ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീ‍ഡിയ

malavika

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ ചക്കി എന്ന മാളവികയുടെ വിവാഹവിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

വിവാഹ റജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ പിടിച്ച് നവനീതിനെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘അങ്ങനെ അതിന് അവസാനം’ എന്നു കുറിച്ചുള്ള മാളവികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ, മാളവിക–നവനീത് വിവാഹവിരുന്നിൽ നിന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മനോഹരമാണ് ചിത്രങ്ങൾ. താലികെട്ടിനു ശേഷം തൃശൂരിലെ നക്ഷത്ര ഹോട്ടലിലായിരുന്നു വിരുന്ന്. പിന്നാലെ കൊച്ചിയിൽ സിനിമാക്കാർക്കായി ഗ്രാൻഡ് റിസപ്‌ഷൻ. പിന്നീട് നവനീത് ഗിരീഷിന്റെ നാടായ പാലക്കാട് വരന്റെ വീട്ടുകാർ പ്ലാൻ ചെയ്ത റിസപ്‌ഷനും നടന്നിരുന്നു.

പാലക്കാട്, നെന്മാറയിലെ കീഴെപ്പാട്ട് തറവാട്ട് അംഗമായ നവനീത് യുകെയില്‍ ചാര്‍ട്ടെഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്.