Thursday 12 December 2019 10:07 AM IST : By സ്വന്തം ലേഖകൻ

‘ദുൽഖറിന്റെ ജീവിതത്തിൽ മകൾ മറിയം വരുത്തിയ മാറ്റം എന്താണ്’ ? മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

mammootty-new

മനോരമ ഓണ്‍ലൈൻ സംഘടിപ്പിച്ച കളരി ഗുരുക്കൻമാരെ ആദരിക്കുന്ന ചടങ്ങിൽ, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും കുട്ടികളും തമ്മിലുള്ള ചോദ്യോത്തര വേള രസകരമായി. മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു ഇത്.

കുട്ടികളുടെ നിഷ്കളങ്കമായ ചോദ്യങ്ങൾക്ക് മമ്മൂട്ടിയുടെ ഉത്തരങ്ങൾ ചിരി നിറച്ചു.

ദുൽഖറിന്റെ ജീവിതത്തിൽ മകൾ മറിയം വരുത്തിയ മാറ്റം എന്താണെന്ന് ഒരു പെൺകുട്ടിയുെട ചോദ്യത്തിന് ‘ദുൽഖർ ഒരച്ഛനായി അത്രേയുള്ളൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ രസികൻ മറുപടി.

ഒരു സെൽഫി എടുത്തോട്ടേയെന്ന് ആ പെൺകുട്ടി ചോദിച്ചതും ചോദ്യത്തിന് സെൽഫി ഇല്ലെന്നായി മമ്മൂട്ടി. ‘മമ്മൂക്കയോടുള്ള സ്നേഹം കൊണ്ടാ’ എന്നായി പെൺകുട്ടി. അങ്ങനെ ചെറിയ കുട്ടികള്‍ ഉൾപ്പടെ, സെൽഫിയെടുക്കാനായി ഒരു കുട്ടിക്കൂട്ടം സ്റ്റേജിലെത്തി. കൂട്ടത്തില്‍ ചെറിയ കുട്ടി സെൽഫിയിൽ പെടാതിരുന്നതും ‘എല്ലാം പെട്ടിട്ടുണ്ടോ? അയ്യോ ഒരു ചെറുത്...’എന്ന മമ്മൂക്കയുടെ കമന്റും സദസിൽ ചിരി നിറച്ചു.