Wednesday 24 June 2020 09:28 AM IST : By സ്വന്തം ലേഖകൻ

ക്യാമറയ്ക്ക് പിന്നിലും പൊളിച്ചടുക്കി മെഗാസ്റ്റാർ! മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ വൈറൽ

m1

അഭിനയത്തോടൊപ്പം ഫോട്ടോഗ്രഫിയോടും വലിയ കമ്പമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക്. ഇപ്പോഴിതാ, ലോക്ക് ഡൗൺ കാലത്ത് താൻ പകർത്തിയ ചില ചിത്രങ്ങളും താൻ ചിത്രങ്ങളെടുക്കുന്നതിന്റെ ചിത്രവും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

മമ്മൂക്ക പകർത്തിയ ചിത്രങ്ങൾക്കൊപ്പം നീട്ടി വളർത്തിയ മുടിയും താടിയുമായി ട്രൈപ്പോഡിൽ ക്യാമറയും ലെൻസും സെറ്റ് ചെയ്ത് ഫോക്കസ് ഉറപ്പിച്ച് ക്ലിക്ക് ചെയ്യുന്ന മമ്മൂക്കയുടെ ചിത്രവും വൈറലാണ്.