Thursday 14 June 2018 10:24 AM IST

‘വികാര പ്രകടനത്തിനിടെ ചിലർ മാന്യത കൈവിടുന്നു’; ആരാധകർ‌ക്ക് മമ്മൂട്ടിയുടെ ഉപദേശം

Vijeesh Gopinath

Senior Sub Editor

mammookka ചിത്രങ്ങൾ: ശ്യാം ബാബു

താരാരാധനയുടെ ഭീകരമായ പല വേർഷനുകളും നാം കണ്ടിട്ടുണ്ട്. ഫാൻ ഫൈറ്റും അമിത ആരാധനയും പല സൂപ്പർ താരങ്ങൾക്കും തലവേദന സൃഷ്ടിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ ആരാധകർക്ക് സ്േനഹപൂർവ്വം ചില ഉപദേശങ്ങൾ നൽകുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.

വികാരപ്രകടനത്തിനിടെ ചിലര്‍ക്കൊക്കെ സമചിത്തതയും മാന്യതയും കൈവിട്ടു പോകുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അത് സൂക്ഷിക്കുന്നത് നല്ലതാണെന്നും വനിതയ്ക്ക് നല്‍കിയ വിശദമായ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു. ഫാന്‍ഫൈറ്റും ബഹളവുമൊക്കെ അഭിനയം തുടങ്ങിയ കാലം മുതല്‍ ഉണ്ട്. അവരുടേത് വികാരപ്രകടനം മാത്രമാണ്– അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളും ഫാന്‍ ഫൈറ്റുകളും കാണാറുണ്ടോയെന്ന ചോദ്യത്തിനാണ് മമ്മൂട്ടിയുടെ മറുപടി. സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുമെങ്കിലും അതില്‍ ഒരുപാട് ആക്ടീവല്ലെന്നും മമ്മൂട്ടി പറയുന്നു.

മലയാളത്തിന്റെ മഹാനടനപ്പുറം എക്കാലത്തും മലയാളികളുടെ ഫാഷൻ ഐക്കൺ കൂടിയായ മമ്മൂട്ടിയെ ഒന്നുകൂടി വെളിച്ചത്ത് നിര്‍ത്തുന്നതാണ് വനിതയുടെ പുതിയ ലക്കം. ജൂൺ രണ്ടാം ലക്കം ’വനിത’യുടെ കവറിലും അകത്തും മമ്മൂട്ടിക്കൊപ്പം സുന്ദരികളായ നാലു യുവതാരങ്ങളും എത്തുന്നു.

നടിമാരായ അനു സിത്താര, അദിതി രവി, ദുർഗ്ഗ, മാളവിക എന്നിവരാണ് താരത്തിനൊപ്പം ’വനിത’യുടെ പുറം പേജിൽ തിളങ്ങുന്നത്. അർഷിയ നൈനയുടെ കോസ്റ്റ്യൂമിലാണ് മമ്മൂട്ടി.