തന്റെ പേഴ്സനൽ മേക്കപ്പ് ആർട്ടിസ്റ്റ് സലാം അരൂക്കുറ്റിയുടെ പുതിയ വീട് സന്ദർശിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. സലാമിന്റെ ബന്ധുക്കളോട് വിശേഷങ്ങൾ പങ്കുവച്ച് ഏറെ നേരം അവിടെ ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
‘മമ്മൂക്ക ഞങ്ങളുടെ വീട്ടിൽ’ എന്ന കുറിപ്പോടെ ഇതിന്റെ വിഡിയോ സലാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.
അതേ സമയം, ‘ഭ്രമയുഗം’ ആണ് താരത്തിന്റെ പുതിയ റിലീസ്. ടർബോ, ബസൂക്ക എന്നിവയാണ് മറ്റു ചിത്രങ്ങൾ.