Friday 09 November 2018 09:48 AM IST : By സ്വന്തം ലേഖകൻ

‘ബാലൻ വക്കീലിനൊപ്പം മംമ്തയുടെ പിറന്നാൾ’; ലൊക്കേഷനിൽ ജൻമദിനം ആഘോഷിച്ച് താരം

mamtha-new

മലയാളത്തിന്റെ താരനായിക മംമ്ത മോഹൻദാസിന്റെ ജൻമദിനമായിരുന്നു ഇന്നലെ. തന്റെ പുതിയ ചിത്രമായ ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ലൊക്കേഷനിൽ സഹതാരങ്ങൾക്കൊപ്പം കേക്ക് മുറിച്ചാണ് മംമ്ത പിറന്നാൾ ആഘോഷിച്ചത്. മംമ്തയുടെ അമ്മ, ചിത്രത്തിലെ നായകൻ ദിലീപ്, ലെന, സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.

അമേരിക്കയിൽ താമസിക്കുന്ന, സിനിമാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു മാത്രം കേരളത്തില്‍ എത്തുന്ന മംമ്തയുടെതായി തിയേറ്ററിലെത്തിയ മുൻ ചിത്രം ‘നീലി’ യാണ്.

നേരത്തെ ‘നീതി’ എന്ന് പേരിട്ടിരുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിൽ ഒരു വക്കീലിന്റെ റോളാണ് ദിലീപിന്. മംമ്ത മോഹൻദാസും പ്രിയ ആനന്ദുമാണ് നായികമാർ.‘പാസഞ്ചര്‍’, ‘മൈ ബോസ്’, ‘ടൂ കൺട്രീസ്’ തുടങ്ങി വൻ വിജയങ്ങളിൽ ദിലീപും മംമ്തയും മുമ്പും ഒന്നിച്ചിട്ടുണ്ട്.

ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷൻ പിക്ചേഴ്സ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. രാഹുൽ രാജ് ആണ് ‘നീതി’യുടെ സംഗീത സംവിധാനം.