Saturday 11 August 2018 04:34 PM IST : By സ്വന്തം ലേഖകൻ

താരമാമാങ്കമായി മണിരത്നത്തിന്റെ ചെക്ക ചെവന്ത വാനം; റിലീസ് തീയതി പ്രഖ്യാപിച്ചു

mani-3333

വൻ താരനിരയെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചെവന്ത വാനം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും. അരവിന്ദ് സ്വാമി,സിലമ്പരസൻ.ടി.രാജേന്ദ്രൻ, വിജയ് സേതുപതി,അരുൺ വിജയ് എന്നിവരാണ് നായകനിരയിൽ. ഒപ്പം പ്രകാശ് രാജ്,ത്യാഗരാജൻ,അപ്പാനി ശരത് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജ്യോതികയും അതിഥി റാവുവും ഐശ്വര്യ രാജേഷുമാണ് നായികമാർ.

തെന്നിന്ത്യയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരുടെ വലിയൊരു നിര ചിത്രത്തിന്റെ പിന്നണിയിലുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം. ഗാനരചന വൈരമുത്തു. ഛായാഗ്രഹണം സന്തോഷ് ശിവന്‍. ഈ വർഷം തമിഴിലെ വൻ റിലീസാണ് ചെക്ക ചെവന്ത വാനം.