Wednesday 23 January 2019 11:10 AM IST : By സ്വന്തം ലേഖകൻ

കാക്കിയിട്ട്, സേതുപതിക്കൊപ്പം മണികണ്ഠൻ; താരത്തിന് തമിഴിൽ വൻ അവസരങ്ങൾ

mani-new

ആദ്യ ചിത്രത്തിലെ അവിസ്മരണീയ പ്രകടനം മണികണ്ഠൻ ആചാരിയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി. ‘കമ്മട്ടിപ്പാട’ത്തിലെ ബാലൻ ചേട്ടൻ മണികണ്ഠന്റെ തലവര മാറ്റിയെന്നു തന്നെ പറയാം. തുടർന്നും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റെ ഇടമുറപ്പിച്ചു തുടങ്ങിയ മണികണ്ഠന്റെ തമിഴ് അരങ്ങേറ്റം ‘പക്കാ മാസ്’ ആയിരുന്നു. സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം ‘പേട്ട’യിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ മണികണ്ഠന് സാധിച്ചു.

ചിത്രം വൻ വിജയമായതോടെ തമിഴിൽ വലിയ അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ഇപ്പോൾ ചിനു രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം ഒരു മുഖ്യ കഥാപാത്രത്തെയാണ് മണികണ്ഠൻ അവതരിപ്പിക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വേഷത്തിലാണ് ഇരുവരും ചിത്രത്തിൽ. വിജയ് സേതുപതിക്കൊപ്പം നിൽക്കുന്ന ചിത്രം സഹിതം മണികണ്ഠനാണ് ഈ വിശേഷം ആരാധകരുമായി പങ്കു വച്ചത്. പേട്ടയിൽ വില്ലൻ വേഷത്തിൽ സേതുപതിയുമുണ്ട്.