Tuesday 22 January 2019 01:16 PM IST : By സ്വന്തം ലേഖകൻ

മഞ്ജു ധനുഷിന്റെ നായിക! അസുരനിലൂടെ താരം തമിഴിലേക്ക്

asuran

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റം ധനുഷിനൊപ്പം. വെട്രിമാരൻ സംവിധാനം ചെയ്യുന്ന അസുരനിൽ മഞ്ജു നായികയാകുന്ന വിവരം ധനുഷാണ് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കു വച്ചത്.

പൊല്ലാതവൻ, ആടുകളം, വടചെന്നൈ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്കു ശേഷം ധനുഷും വെട്രിമാരനും കൈകോർക്കുന്ന ചിത്രമാണ് അസുരൻ. ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

ജനുവരി 26ന് അസുരൻ ചിത്രീകരണം ആരംഭിക്കും. നിത്യഹരിത നായികയായ മഞ്ജുവിനൊപ്പം അഭിനയിക്കുന്നതില്‍ ഏറെ ആവേശമുണ്ടെന്നാണ് ധനുഷിന്റെ ട്വീറ്റ്.

‘‘എന്റെ ആദ്യ തമിഴ് ചിത്രം. ഇതില്‍പരം എന്ത് ആഗ്രഹിക്കാന്‍? ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആവേശത്തിലാണ്’’.– ധനുഷിന്റെ ട്വീറ്റിന് മഞ്ജുവിന്റെ മറുപടിയിങ്ങനെ.

ലൂസിഫറാണ് മഞ്ജുവിന്റെ പുതിയ റിലീസ്.