Monday 11 June 2018 11:33 AM IST : By സ്വന്തം ലേഖകൻ

മുത്തശ്ശനെ അവസാനമായി കാണാൻ മീനാക്ഷിയെത്തി, ദിലീപിനോപ്പം

manju-meenakshi.png.image.784.410

മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യരുടെ വിയോഗത്തിൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും അന്ത്യോപചാരമർപ്പിക്കാനും ദിലീലും മകൾ മീനാക്ഷിയും പുള്ളിലെ മഞ്ജുവിന്റെ വീട്ടിലെത്തി. ഒരു മണിക്കൂറോളം ബന്ധുക്കളോടൊപ്പം ചിലവഴിച്ച ശേഷമാണ് അവർ മടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇരുവരും മഞ്ജുവിന്റെ വീട്ടിലെത്തിയത്. ദിലീലിന്റെ സഹോദരൻ അനൂപും ഇടവേള ബാബുവും ഇവർക്കൊപ്പമുണ്ടായിരുന്നു.

കാന്‍സര്‍ രോഗബാധിതനായിരുന്ന മാധവവാര്യർ ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രോഗം കലശലായിരുന്നു. എഴുത്തിനിരുത്താശാനായിരുന്നു അദ്ദേഹം. 73 വയസ്സായിരുന്നു. തന്റെ നൃത്ത – അഭിനയ ജീവിതത്തിൽ അച്ഛൻ നൽകിയ പിൻതുണ മഞ്ജു എപ്പോഴും എടുത്തു പറഞ്ഞിരുന്നു.

1998 ലാണ് ദിലീലും മഞ്ജു വാര്യരും വിവാഹിതരായത്. 2015 ൽ ഇരുവരും വേർ പിരിഞ്ഞു. ഏക മകൾ മീനാക്ഷി ദിലീപിനൊപ്പമാണ്.