Saturday 30 May 2020 04:17 PM IST : By സ്വന്തം ലേഖകൻ

നായിക 40 തൊട്ടാല്‍ തലനരപ്പിക്കുന്ന സിനിമാ ശീലങ്ങളെ തൂത്തെറിഞ്ഞവര്‍! മഞ്ജു വാരിയറും ജ്യോതികയും പ്രിയപ്പെട്ടവരാകുമ്പോള്‍; കുറിപ്പ്

mw

സിനിമയിലെ നായിക സങ്കല്‍പ്പങ്ങളെ തൂത്തെറിയുന്ന നടിമാരാണ് ജ്യോതികയും മഞ്ജുവാരിയരും. നായകന്റെ നിഴലായി നില്‍ക്കുന്ന നായികമാരില്‍ നിന്നും വേറിട്ട് ജീവസുറ്റ കഥാപാത്രങ്ങളെ സമ്മാനിച്ച ഈ നായികമാരെ നിരീക്ഷിക്കുകയാണ് നിഷ പി. നാല്‍പ്പതില്‍ തൊട്ട നായികമാരെ തല നരപ്പിക്കുന്ന സിനിമ ശീലങ്ങളെ തൂത്തെറിഞ്ഞ സൗത്ത് ഇന്ത്യന്‍ നായികമാരാണ് ഇവരെന്ന് നിഷ പി കുറിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് നിഷയുടെ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

മഞ്ചു വാരിയർ,,, ജ്യോതിക....

നാൽപ്പതിൽ തൊട്ട നായികമാരെ തല നരപ്പിക്കുന്ന സിനിമ ശീലങ്ങളെ തൂത്തെറിഞ്ഞ സൗത്ത് ഇന്ത്യൻ നായികമാർ !!

ഇവരിൽ വളരെ contradictary, ആയൊരു സിമിലാരിറ്റി തോന്നി..

ജ്യോതിക..
Happily married ever after
എന്ന ഒരു സംഗതിയിൽ യാതൊരു വിശ്വാസവും ഇല്ലെന്നു തീർത്തു പറയാൻ സമ്മതിക്കാത്ത മാതൃക ദാമ്പത്യം !

""Beauty tips ചോദിച്ചപ്പോൾ
പുരുഷൻ കൊഞ്ചം സന്തോഷമാ വച്ചിരുക്കാര് """
എന്നു യാതൊരു മടിയും ഇല്ലാതെ തുറന്നു പറയുന്ന സംതൃപ്തയായ ഭാര്യ !!
ഒരു സന്തോഷകരമായ ദാമ്പത്യം..
സപ്പോർട്ടീവ് ആയൊരു പുരുഷന്റെ സാമീപ്യം അവരെ വെള്ളിത്തിരക്ക് തിരിച്ചു തന്നു

കാട്രിൻ മൊഴിയിലെ പ്രസരിപ്പുള്ള വീട്ടമ്മയിൽ നിന്നും നാച്ചിയാരിലേ വെറി പിടിച്ച പൊലീസുകാരി വരെ....

മഞ്ചു വാരിയർ,,
ഏറ്റവും തിളങ്ങി നിൽക്കുന്ന സമയത്തു മാഞ്ഞു പോയ നക്ഷത്രം
ജീവിതത്തിലെ പതിനഞ്ചു വർഷങ്ങൾക്ക് പകരമായി ഒന്നും തന്നെ ബാക്കി ഇല്ലാതെ ജീവിച്ചു തീർത്ത സ്ത്രീ...
തകർന്ന മനസും തകർന്ന ദാമ്പത്യവും അതിലേററേ തകർന്ന സമ്പാദ്യവും കൊണ്ട്.
അമ്മയല്ലാതെ ഭാര്യയല്ലാതെ സമ്പന്നയല്ലാതെ
തന്റെ കഴിവ് മാത്രം മുറുകെ പിടിച്ചു ജീവിതത്തിലേക്കു തിരിച്ചറിയങ്ങിയ സ്ത്രീ...

നാല്പത്തിയൊന്നാം വയസിലും ഇന്നവർ ഇരുപതുകാരിയുടെ റോൾ എടുക്കുന്നു..
ഇരുപതുകളിൽ സത്യൻ സാറിന്റെ അമ്മയായി അഭിനയിച്ച കവിയൂർ പൊന്നമ്മമ്മാരുടെ കാലഘട്ടത്തിൽ നിന്ന് മലയാള സിനിമയിലെ നായിക സങ്കല്പങ്ങളെ കൈ പിടിച്ചുയർത്തുന്നു..
ചുറ്റുമുള്ള ചെറുപ്പത്തിന്റെ തുടുപ്പുകളെ കല കൊണ്ട് നിഷ്പ്രഭമാക്കുന്നു !!

രണ്ട് extreme. അവസ്ഥകളിൽ രണ്ട് സ്ത്രീകളുടെ ജീവിതങ്ങളാണ്..
Which means.
ഓരോ സ്ത്രീകളിലും ആ കരുത്തുണ്ട്..
ഏതു സാഹചര്യത്തിലും പോരാടുന്നവൾക്ക് ഫലമുണ്ട് !

വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ കുതിക്കുന്ന ഇത്തരം ഉദാഹരണങ്ങൾ ആണ്
എന്നിലെ സ്ത്രീക്ക് relate. ചെയ്യാൻ പറ്റുന്ന പെൺ മാതൃകകൾ.... ❤️❤️❤️