Tuesday 28 January 2020 02:34 PM IST : By സ്വന്തം ലേഖകൻ

മഞ്ജുവിന്റെ മടിയിൽ ക്യൂട്ട് കുഞ്ഞാവ! കൂൾ ലുക്കിൽ താരം: വൈറലായി വിഡിയോയും ചിത്രങ്ങളും

manju

നീരജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗൗതമന്റെ രഥം’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നു. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി. ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനകം വൈറൽ ആണ്.

എന്നാൽ, ചടങ്ങിനിടയിലെ മറ്റൊരു കൗതുകം മഞ്ജുവിന്റെ മടിയിലിരുന്ന കുഞ്ഞാവയായിരുന്നു. വളരെപെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ കുഞ്ഞിനൊപ്പമുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായത്.

കൂൾ ലുക്കിലാണ് മഞ്ജു ചടങ്ങിൽ എത്തിയത്. നീരജ് മാധവ്, സംവിധായകൻ ആനന്ദ് മേനോൻ, സംഗീത സംവിധായകൻ അങ്കിത് മേനോൻ, സൂരജ് സന്തോഷ്, സയനോര, വിനായക് ശശികുമാർ, പുണ്യ എലിസബത്ത്, ദേവി അജിത്, കൃഷ്ണേന്ദു തുടങ്ങി നിരവധിപേർ ഓഡിയോ ചടങ്ങിന് എത്തിയിരുന്നു.