Friday 25 September 2020 09:34 AM IST : By സ്വന്തം ലേഖകൻ

പെരുമ്പാമ്പിന്റെ നീളം ആറടിയിലധികം, തോളിലിട്ടും കയ്യില്‍ പിടിച്ചും മന്യ! ചിത്രങ്ങൾ വൈറൽ

manya

വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുന്ന നടി മന്യ അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയ വാസു അണ്ണൻ ട്രോളുകളിലൂടെയും അതിനെത്തുടർന്നുണ്ടായ ചർച്ചകളിലൂടെയുമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മന്യ ട്രോളുകളോട് പ്രതികരിച്ചതും ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് വൈറൽ.

മന്യ അഭിനയിച്ച മമ്മൂട്ടി ചിത്രം അപരിചിതന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങളാണ് ഇവ. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെയാണ് ചിത്രങ്ങളിൽ മന്യ കഴുത്തിൽ ഇട്ടും കയ്യിൽ പിടിച്ചും നിൽക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.