ബേസിൽ ജോസഫ് നായകനായി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണമാസ്’ സിനിമയുടെ ട്രെയിലർ ഹിറ്റ്. വിഷു റിലീസായി എത്തുന്ന ചിത്രം ഒരു കോമഡി ത്രില്ലർ ആകുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ചിത്രം നിർമിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്‌ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. നടൻ സിജു സണ്ണി കഥ എഴുതിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിങ് – ചമൻ ചാക്കോ.