Tuesday 18 February 2020 09:08 AM IST : By സ്വന്തം ലേഖകൻ

കറുപ്പിനഴക്...! സൗഹൃദനിമിഷങ്ങൾ ആഘോഷമാക്കി മീരയും ആനും: ചിത്രങ്ങൾ വൈറൽ

meera-aan

മലയാളത്തിന്റെ പ്രിയനായികമാരാണ് മീരാനന്ദനും ആൻ അഗസ്റ്റിനും. ലാൽ ജോസ് ചിത്രങ്ങളിലൂടെയാണ് ഇരുവരും വെള്ളിത്തിരയിലേക്കെത്തിയത്. സിനിമയ്ക്കപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ആനും മീരയും. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. മീര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

കറുത്ത കോസ്റ്റ്യൂമിലാണ് ഇരുവരും ചിത്രങ്ങളിൽ. സോഷ്യൽ മീഡിയയിലും ഇരുവരും സജീവസാന്നിധ്യങ്ങളാണ്. ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ ചിത്രങ്ങൾ മീര പങ്കുവയ്ക്കാറുണ്ട്.

ഛായാഗ്രാഹകൻ ജോമോൻ.ടി.ജോണുമായുള്ള വിവാഹ ശേഷം സിനിമയിൽ സജീവമല്ലാത്ത ആൻ, മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതകഥ പറയുന്ന ചിത്രത്തിവൂടെ വൻ തിരിച്ചു വരവിന് തയാറെടുക്കുകയാണ് ഇപ്പോൾ. ഇടയ്ക്ക് നീന, സോളോ എന്നീ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. മീര ദുബായില്‍ ആര്‍.ജെ ആയി ജോലി ചെയ്യുകയാണ് ഇപ്പോള്‍.