Tuesday 28 June 2022 11:16 AM IST : By സ്വന്തം ലേഖകൻ

സ്നേഹത്തിന്റെയും ഊഷ്മളതയുടെയും അനുകമ്പയുടെയും നിസ്വാർത്ഥതയുടെയും ആൾരൂപം: രാധയെ പരിചയപ്പെടുത്തി മീര

meera-jasmine

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മലയാളികളുടെ ഇഷ്ടതാരം മീര ജാസ്മിൻ ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്.

മീര ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുന്നു. സ്നേഹവും കരുതലുമായി വർഷങ്ങളായി തന്റെ കൂടെയുള്ള സഹായിയെ പരിചയപ്പെടുത്തുകയാണ് മീര ജാസ്മിൻ പുതിയ പോസ്റ്റിൽ.

‘എന്റെ ലഞ്ച് ഡേറ്റ് നിങ്ങളുടേതിനേക്കാൾ മനോഹരമാണ്. സ്നേഹത്തിന്റെയും ഊഷ്മളതയുടെയും അനുകമ്പയുടെയും നിസ്വാർത്ഥതയുടെയും ആൾരൂപമായ രാധയെ പരിചയപ്പെടൂ’ എന്നാണ് സഹായി രാധയെ ചേർത്തു പിടിക്കുന്ന ചിത്രങ്ങൾക്കൊപ്പം മീര കുറിച്ചിരിക്കുന്നത്.

ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു.