Friday 17 August 2018 03:09 PM IST : By സ്വന്തം ലേഖകൻ

‘പഴകിയതും മുഷിഞ്ഞതുമായ സാധനങ്ങൾ കൊണ്ട് തള്ളാനുള്ള ഇടമല്ല ക്യാമ്പുകൾ’; മിഥുൻ മാനുവൽ തോമസ്

midhun

ഉപയോഗിച്ചു പഴകിയതും തേഞ്ഞതുമായ സാധന സാമഗ്രികൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊടുത്ത് വിടരുതെന്ന് അഭ്യർത്ഥിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. പഴകിയ വസ്ത്രങ്ങളോ, ചെരുപ്പുകളോ കൊണ്ട് തള്ളാനുള്ള ഇടമല്ല ക്യാമ്പുകൾ. അത്തരം വസ്തുക്കൾ സഹായമല്ല, മറിച്ച് ബുദ്ധിമുട്ടാണ് സന്നദ്ധ പ്രവർത്തകർക്ക് ഉണ്ടാക്കുന്നതെന്നും മിഥുൻ പറഞ്ഞു. കഴിവിന്റെ പരമാവധി പുതിയ സാധനങ്ങൾ സഹായങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാൻ ശ്രമിക്കണെന്നും മിഥുൻ കൂട്ടിച്ചേര്‍ത്തു.

കാക്കനാട് കേന്ദ്രീകരിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വിഭവ സമാഹരണത്തിനും ചുക്കാൻ പിടിക്കുന്നതും മിഥുൻ ഉൾപ്പെട്ട സംഘമാണ്.

മിഥുന്റെ ഫെയ്സ്ബുക്ക് ലൈവ് വിഡിയോ;