മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ‘ജന്മദിനാശംസകൾ, മായക്കുട്ടി! ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ! ജീവിതം സന്തോഷവും ചിരിയും നിറയട്ടെ! നിന്നെ ഓർത്ത് ഈ അച്ഛൻ എന്നും അഭിമാനിക്കുന്നു. എപ്പോഴും സ്നേഹിക്കുന്നു’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചത്.
മോഹൻലാലിന്റെ ജന്മദിനാശംസ ആരാധകർക്കിടയിൽ വൈറലായി. നിരവധിയാളുകളാണ് മായയ്ക്ക് പിറന്നാൾ ആശംസകളുമായെത്തിയത്.