Thursday 14 March 2019 05:07 PM IST : By സ്വന്തം ലേഖകൻ

മരയ്ക്കാറിന്റെ സെറ്റിൽ പത്മഭൂഷൺ നേട്ടം ആഘോഷിച്ച് മോഹൻലാൽ! ചിത്രങ്ങൾ വൈറൽ

lal

മരയ്ക്കാറിന്റെ സെറ്റിൽ പത്മഭൂഷൺ നേട്ടം ആഘോഷിച്ച് മോഹൻലാൽ. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം സുനില്‍ ഷെട്ടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. ചിത്രത്തോടൊപ്പം ആഘോഷത്തിന്റെ വിശേഷങ്ങളും സുനിൽ കുറിച്ചു.

തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നാണ് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്. മലയാള സിനിമയില്‍ പ്രേം നസീറിനു ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന നടൻ കൂടിയാണ് മോഹന്‍ലാല്‍.

ചരിത്ര പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരണം. ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാൽ, പ്രഭു, കല്യാണി പ്രിയദശൻ, ഫാസിൽഎന്നിങ്ങനെ വൻ താരനിരയുണ്ട്.

ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.