Saturday 25 July 2020 10:40 AM IST : By സ്വന്തം ലേഖകൻ

അമ്മയെ കാണാന്‍ മോഹന്‍ലാല്‍ കേരളത്തില്‍! 14 ദിവസം ക്വാറന്റീനില്‍ കഴിയും

mohanlal

നാലു മാസത്തിനു ശേഷം മോഹന്‍ലാല്‍ വീണ്ടും കേരളത്തില്‍. ചെന്നൈയില്‍ നിന്നു റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ താരം ഒരു സ്വകാര്യ ഹോട്ടലില്‍ പതിനാലു ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമേ വീട്ടിലെത്തു. തേവരയിലെ വീട്ടില്‍ കഴിയുന്ന അമ്മയെ കാണുന്നതിനാണ് താരം എത്തിയിരിക്കുന്നത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി അമ്മയ്‌ക്കൊപ്പം കുറച്ചു ദിവസങ്ങള്‍ ചെലവഴിച്ച ശേഷം അദ്ദേഹം വീണ്ടും ചെന്നൈയിലേക്ക് മടങ്ങിയേക്കും.കഴിഞ്ഞ നാലു മാസങ്ങളായി ചെന്നൈയിലെ വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പമായിരുന്നു താരം.

Tags:
  • Movies