Tuesday 19 December 2023 09:21 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ...’: ഫാൻസിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് മോഹൻലാൽ...വിഡിയോ

mohanlal

തന്റെ ഫാൻസ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിൽ ആരാധകരെ ആവേശത്തിരമാലയിലേക്കുയർത്തി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ വാക്കുകൾ. ‘ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസ്സിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ച ഒരു വാചകമുണ്ട്, എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ’ എന്ന് ആവേശത്തോടെ പറഞ്ഞ മോഹൻലാലിന്റെ വാക്കുകള്‍ വൻ ആരവത്തോടെയാണ് ഫാൻസ് അസോസിയേഷൻ അംഗങ്ങൾ ഏറ്റെടുത്തത്.

കൊച്ചിയിലാണ് പരിപാടി സംഘടിപ്പിച്ചത്. തന്റെ ഫാൻസ് അസോസിയേഷനോട് അന്ന് താൻ വച്ച ഏക നിബന്ധന മത്സരം പാടില്ല എന്നത് ആയിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി.

നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. സംഘടന ഉദ്‍ഘാടനം ചെയ്‍തത് മമ്മൂട്ടിയാണ്. നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്തമാണെന്ന് പറഞ്ഞ മോഹൻലാല്‍ ഒരുമിച്ച് നില്‍ക്കുമ്പോഴാണ് വളരാനാകുക എന്നും വ്യക്തമാക്കി.

മോഹൻലാല്‍ നായകനായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘നേര്’ ആണ്. സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് മോഹൻലാല്‍ എത്തുന്നത്.