Monday 18 March 2024 03:29 PM IST : By സ്വന്തം ലേഖകൻ

‘കഴിക്ക് മോനേ. ഫ്രണ്ട്സിനും കൊടുക്കൂ’: ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡിനൊപ്പം മോഹൻലാലും

mohanlal-2

ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡിനൊപ്പം, ‘ലാലേട്ടൻ കമന്റു ചെയ്താലേ ഞങ്ങൾ ഈ ബിസ്കറ്റ് കഴിക്കൂ’ എന്ന റീലുമായി എത്തിയ യുവാക്കൾക്ക് കമന്റുമായി സാക്ഷാൽ മോഹൻലാൽ.

ആരോമൽ എന്ന യുവാവ് പങ്കുവച്ച വിഡിയോയിലാണ് ‘കഴിക്ക് മോനേ. ഫ്രണ്ട്സിനും കൊടുക്കൂ’ എന്ന കമന്റുമായി താരം എത്തിയത്.

ഇതിനകം റീലും ലാലേട്ടന്റെ കമന്റും വൈറലാണ്.

അതേ സമയം, ഇഷ്ടതാരങ്ങളുടെ കമന്റു ചോദിച്ചുകൊണ്ടുള്ള റീലുകൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡ് ആയി മാറുകയാണ്. ജയസൂര്യ, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ്, നസ്‌ലിൻ തുടങ്ങിയ നിരവധി താരങ്ങളാണ് ആരാധകരുടെ വിഡിയോകളിൽ കമന്റുമായി എത്തിയത്.