Monday 18 March 2024 10:11 AM IST : By സ്വന്തം ലേഖകൻ

മോഹൻലാൽ ഇനി തരുൺ മൂർത്തിയ്ക്കൊപ്പം, ചിത്രം പ്രഖ്യാപിച്ച് രജപുത്ര

mohanlal

ഓപ്പറേഷൻ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്കു ശേഷം യുവസംവിധായകരിൽ ശ്രദ്ധേയനായ തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മോഹൻലാൽ നായകൻ. ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ എത്തി. രജപുത്ര വിഷ്വൽ മീഡിയ അവതരിപ്പിക്കുന്ന, താൽക്കാലികമായി ‘L 360’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോൾ അഭിനയിക്കുന്നത്. ലൂസിഫര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.