Thursday 13 January 2022 09:42 AM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ ജൂനിയർ സൂപ്പർഹീറോ വരുന്നു...: അമ്മയാകാനൊരുങ്ങുന്നു, തൽക്കാലം സീരിയലിനു വിട

mridula

അമ്മയാകാനൊരുങ്ങി മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരം മൃദുല വിജയ്. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥിയെത്തുകയാണെന്ന സന്തോഷം മൃദുലയും ഭർത്താവും നടനുമായ യുവകൃഷ്ണയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.

തങ്ങളുടെ ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണെന്ന് മൃദുല കുറിച്ചു. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും വേണം, ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ താന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്നും താരം.

ജൂലൈയിലായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.