Tuesday 22 September 2020 11:29 AM IST : By സ്വന്തം ലേഖകൻ

‘നമ്മുടെ ആദ്യ മീറ്റിങ്... ഓർമ്മയുണ്ടോ ചേച്ചി’ ? പ്രിയപ്പെട്ട നാത്തൂന് ജൻമദിനാശംസകള്‍ നേർന്ന് മുക്ത ജോർജ്

muktha

പ്രിയപ്പെട്ട നാത്തൂന് ജൻമദിനാശംസകള്‍ നേർന്ന് നടി മുക്ത ജോർജ്. മുക്തയുടെ ഭർതൃസഹോദരിയും ഗായികയുമായ റിമി ടോമിയുടെ ജൻമദിനമാണ്.

സഹോദരന്റെ ഭാര്യ എന്നതിനപ്പുറം മുക്തയുടെ അടുത്ത സുഹൃത്തുമാണ് റിമി.

‘നമ്മുടെ ആദ്യ മീറ്റിങ്. 2009. ഓർമ്മയുണ്ടോ ചേച്ചി???’ എന്നാണ് റിമിക്കൊപ്പമുള്ള പഴയ ആസ്ട്രേലിയൻ ട്രിപ്പിന്റെ ചിത്രം പോസ്റ്റ് ചെയ്ത് മുക്ത കുറിച്ചത്.

മുക്തയുടെ പോസ്റ്റ് ഇതിനോടകം വൈറൽ ആണ്്. 2015ലാണ് റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയും മുക്തയും വിവാഹിതരായത്.