Thursday 28 January 2021 09:05 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങൾ പൊന്നോമനയെ കാത്തിരിക്കുന്നു...’! നിറവയറോടെ മുത്തുമണി: ചിത്രം പങ്കുവച്ച് അരുൺ

muthumani

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയനടി മുത്തുമണി. മുത്തുമണിയുടെ ഭർത്താവും സംവിധായകനുമായ പി.ആർ. അരുൺ ആണ്, പ്രിയപ്പെട്ടവളോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ഈ സന്തോഷം സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിറവയറോടെ നിൽക്കുന്ന മുത്തുമണിയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രം ‘ഞങ്ങൾ’ എന്ന കുറിപ്പോടെയാണ് അരുണ്‍ പോസ്റ്റ് ചെയ്തത്.

അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. 2006-ൽ ആണ് അരുണും മുത്തുമണിയും വിവാഹിതരായത്. ‘നെല്ലിക്ക’യെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുണ്‍ സിനിമയിലെത്തിയത്‌. സുരാജ് വെഞ്ഞാറമ്മൂട്–രജീഷ വിജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ‘ഫൈനൽസ്’ എന്ന ചിത്രം സംവിധാനം ചെയ്ത അരുൺ തേവര സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകൻ കൂടിയാണ്.