Friday 22 February 2019 10:53 AM IST : By സ്വന്തം ലേഖകൻ

‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ’ ? മാസ് മറുപടിയുമായി നമിത

namitha-new

പരിഹസിക്കാൻ ശ്രമിച്ചയാൾക്ക് മാസ് റിപ്ലേ നൽകി നമിത പ്രമോദ്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു കമന്റിനാണ് നമിത കുറിക്കു കൊള്ളുന്ന മറുപടി നൽകി സോഷ്യൽ മീഡിയയുടെ കൈയടി നേടിയത്.

‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ... ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?’ എന്നായിരുന്നു ഒരു വ്യാജ പ്രൊഫൈലിൽ നിന്നുള്ള കമന്റ ്. അതിന് ‘ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം ! വയ്യ അല്ലേ !! ഏഹ് !’ എന്നായിരുന്നു നമിതയുടെ മറുപടി.

ഇതിനു മുൻപും സോഷ്യല്‍ മീഡിയയിൽ തനിക്കെതിരെയുയർന്ന അനാവശ്യ അഭിപ്രായ പ്രകടനങ്ങൾക്ക് നമിത ചുട്ട മറുപടികൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ കമ്മാര സംഭവത്തിലാണ് നമിത ഒടുവിൽ അഭിനയിച്ചത്. അണിയറയിൽ പുരോഗമിക്കുന്ന പ്രൊഫസര്‍ ഡിങ്കനാണ് താരത്തിന്റെ പുതിയ ചിത്രം.