Thursday 19 April 2018 10:36 AM IST : By സ്വന്തം ലേഖകൻ

ചിത്രത്തിന് അശ്ലീല കമന്റ്; യുവാവിന് ചുട്ട മറുപടിയുമായി നന്ദന വര്‍മ

nandana_varma

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും അശ്ലീല കമന്റുകള്‍ക്ക് നടിമാര്‍ ഇരകളാകാറുണ്ട്. എന്നാല്‍ അടുത്തിടെയായി ഇത് തുറന്നു പറഞ്ഞു കൊണ്ട് പലരും രംഗത്തു വന്നിരുന്നു. ഇതാ മലയാളത്തിലെ യുവതാരനിരയിലേക്ക് ഉയര്‍ന്നു വരുന്ന താരം നന്ദന വര്‍മയും തനിക്ക് ലഭിച്ച മോശം കമന്റിനോട് പ്രതികരിച്ച് രംഗത്തു വന്നിരിക്കുകയാണ്. നന്ദന, ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അശ്ലീല കമന്റുമായി ഒരാള്‍ എത്തി. ഇതിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്  നന്ദന.

എന്നാല്‍ നന്ദനയുടെ മറുപടി കുറച്ച് കൂടിപ്പോയെന്നാണ് പലരും നല്‍കിയ കമന്റുകൾ.  നന്ദന ചെയ്തത് ശരിയാണെന്നും ഇത്തരക്കാർക്ക് ഇതുപോലുള്ള മറുപടി തന്നെയാണ് കൊടുക്കേണ്ടതെന്നും പറഞ്ഞ് മറ്റുചിലരും രംഗത്തെത്തി. അടുത്തിടെ ക്വീന്‍ സിനിമയിലെ നായിക സാനിയയും സമൂഹമാധ്യമങ്ങളിൽ അശ്ലീലകമന്റ് നേരിടേണ്ടി വന്നിരുന്നു. നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ അശ്ലീലചുവയുള്ള കമന്റുകളായിരുന്നു നിറയെ. ഇതിനെതിരെ രൂക്ഷമായി തന്നെ പ്രതികരിച്ച് സാനിയയും തന്റെ സമൂഹ മാധ്യമത്തിലൂടെ വിഡിയോയുമായി രംഗത്തു വന്നിരുന്നു.