Thursday 21 December 2023 09:31 AM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി ബർത്ത്ഡേ റോക്ക്സ്റ്റാർസ്’: ഒരേ ദിവസം പിറന്നാൾ ആഘോഷിച്ച് നസ്രിയയും അനിയനും

nazriya-nazim

ഒരേ ദിവസം പിറന്നാൾ ആഘോഷിച്ച് തെന്നിന്ത്യയുടെ പ്രിയനായിക നസ്രിയ നസീമും സഹോദരനും യുവനടനുമായ നവീൻ നസീമും. ഒരുമിച്ച് പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ നസ്രിയ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, മഞ്ജു വാരിയർ, അർജുൻ അശോകൻ, ശാന്തനു, നാനി, സൗബിൻ ഷാഹിർ അടക്കമുള്ള താരങ്ങളും ആരാധകരും സുഹൃത്തുക്കളും നസ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. നവീന് നസ്രിയയും നസ്രിയയ്ക്ക് നവീനും സോഷ്യൽ മീഡിയയിൽ ആശംസകൾ പങ്കുവച്ചു.

ഒരേ ദിവസത്തിലാണ് പിറന്നാളെങ്കിലും നസ്രിയയും നവീനും ഇരട്ടകളല്ല. ‘ഹാപ്പി ബർത്ത്ഡേ റോക്ക്സ്റ്റാർസ്’ എന്നാണ് നസ്രിയയ്ക്കും നവീനും ആശംസകൾ നേർന്ന് ഫഹദ് ഫാസിലിന്റെ അനുജനും നടനുമായ ഫർഹാൻ ഫാസിൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ടെലിവിഷൻ ഷോകളിൽ ആങ്കർ ആയി തുടക്കം കുറിച്ച നസ്രിയ നസിം 2006ൽ ബ്ലസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായിട്ടാണ് സിനിമയിലെത്തിയത്. ‘അമ്പിളി’ എന്ന ചിത്രത്തിലൂടെയാണ് നവീൻ ശ്രദ്ധിക്കപ്പെട്ടത്.