Saturday 30 November 2019 09:26 AM IST : By സ്വന്തം ലേഖകൻ

സ്നേഹത്തിന്റെ കൂട്! ഉപ്പയ്ക്കും ഉമ്മയ്ക്കും അനിയനുമൊപ്പം നാസുക്കുട്ടി! ഇതാണ് നസ്രിയയുടെ കുടുംബം

nazriya-new

മലയാളത്തിന്റെ പ്രിയ നായികയാണ് നസ്രിയ നസീം. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിന്ന താരം കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് ആഘോഷമാക്കിയിരുന്നു. അഭിനയത്തിനൊപ്പം നിർമാണ രംഗത്തും പ്രവർത്തിക്കുന്ന നസ്രിയ സോഷ്യൽ മീഡിയയിലും സജീവമാണ്. വിവാഹ ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ട്രാൻസ് എന്ന ചിത്രത്തിനായാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ തന്റെയും ഫഹദിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുള്ള നസ്രിയ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത തന്റെ ഫാമിലി ചിത്രമാണ് ഇപ്പോൾ വൈറൽ.

അനിയന്‍ നവീനും ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പമുളള ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

അടുത്തിടെ ട്രാന്‍സിന്റെതായി വന്ന നസ്രിയയയുടെ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ചിത്രത്തില്‍ ഫഹദിന്റെ നായികയായാണ് നസ്രിയ എത്തുന്നത്.