Wednesday 21 August 2019 03:28 PM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി ആനിവേഴ്സറി ബേബി... ഇതു വിശ്വസിക്കുവാനാകുന്നില്ല...! വിവാഹത്തിന്റെ അഞ്ചാം വർഷത്തിൽ ഫഹദും നസ്രിയയും

nazriya-new

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇന്ന് ഇരുവരുടെയും അഞ്ചാം വിവാഹ വാർഷികമാണ്. ഇരുവരും നായികാനായകൻമാരായ ബാംഗ്ലൂർ ഡെയ്സിന്റെ ലൊക്കേഷനിൽ പൂവിട്ട പ്രണയം ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹത്തിലേക്കെത്തുകയായിരുന്നു.

വിവാഹ വാർഷിക ദിനത്തിൽ ഫഹദിന് ആശംസകൾ നേർന്ന് നസ്രിയ ഫെയ്സ്ബുക്കിൽ തങ്ങളൊന്നിച്ചുള്ള ചിത്രം പങ്കുവച്ചു. ചിത്രത്തിനൊപ്പം ഹാപ്പി ആനിവേഴ്സറി ബേബി, ഇതു വിശ്വസിക്കുവാനാകുന്നില്ല എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. ലൈഫ് ബെസ്റ്റ് ഗിഫ്റ്റ് എന്നും നസ്രിയ ഒപ്പം ചേർത്തിട്ടുണ്ട്.

ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ട്രാൻസിന്റെ ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.