Saturday 27 April 2024 09:28 AM IST : By സ്വന്തം ലേഖകൻ

‘അസഭ്യം പറഞ്ഞു, കയ്യേറ്റത്തിനും ശ്രമിച്ചു’: ലണ്ടനില്‍ സ്‌റ്റേജ് ഷോയ്ക്കിടെയുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് നീരജ്

neeraj

ലണ്ടനില്‍ സ്‌റ്റേജ് ഷോയ്ക്കിടെ ഷോയുടെ സംഘാടകർ അസഭ്യ വാക്കുകൾ പ്രയോഗിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന് നടൻ നീരജ് മാധവൻ.

‘ഡബ്ലിനിൽ നടന്ന ഇവന്റിനു ശേഷമുള്ള രാത്രി വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഈ സമയത്ത് ഞാനും മാനേജരും ഉൾപ്പെടെയുള്ള ഞങ്ങളുടെ സംഘത്തിനു നേരെ അപകീർത്തികരമായ ഭാഷാപ്രയോഗമാണ് അവർ നടത്തിയത്. കൂടാതെ, കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ചുറ്റുമുണ്ടായിരുന്ന ആളുകൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്കു പരുക്ക് പറ്റിയേനെ. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദിത്തപരമായ ഈ പെരുമാറ്റത്തെത്തുടർന്ന് ലണ്ടനിലെ മറ്റു പരിപാടികളെല്ലാം ഞങ്ങൾ റദ്ദ് ചെയ്തു. ഇത്തരം ദുഷ്‌പെരുമാറ്റത്തിനും അനാദരവിനും സ്വയം വിധേയരായി തുടരാൻ ഞങ്ങൾക്കു താൽപര്യമില്ല.

മാത്രവുമല്ല, ഞങ്ങളുടെയൊരു സഹപ്രവർത്തകൻ ലണ്ടനിൽ കുടുങ്ങിയതിനാൽ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുതരാനും സംഘാടകർ തയാറായില്ല. ഇതൊക്കെ ഞങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി. നടന്ന കാര്യങ്ങൾ അംഗീകരിക്കാനാകുന്നില്ല. അവരുടെ പെരുമാറ്റത്തിനും മോശം പ്രവണതയ്ക്കുമെതിരെ ശബ്ദമുയർത്തുകയാണു ഞങ്ങൾ.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു തടയാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഈ അനുഭവം പങ്കുവയ്ക്കുന്നത്‌. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങൾക്കൊപ്പം നിന്ന പ്രിയപ്പെട്ട ആരാധകർക്കും സഹപ്രവർത്തകർക്കും ആത്മാർഥമായ നന്ദി’. – തനിക്കും ഒപ്പമുണ്ടായിരുന്നവർ‌ക്കും നേരിടേണ്ടി വന്ന വെല്ലിവിളികളെക്കുറിച്ച് താരം സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ.