Saturday 02 February 2019 02:20 PM IST : By സ്വന്തം ലേഖകൻ

‘തടി കൂടി കേട്ടോ’! ബോഡി ഷെയ്മിങ്ങിനോട് രൂക്ഷമായി പ്രതികരിച്ച് നേഹ ധൂപിയ

neha-new

പ്രസവത്തോടെ കരിയറിൽ ചെറിയ ഇടവേളയെടുത്ത ബോളിവുഡ് താരം നേഹ ധൂപിയ വീണ്ടും അഭിനയ രംഗത്തേക്കു മടങ്ങി വരാനുള്ള തയാറെടുപ്പിലാണിപ്പോൾ. എന്നാല്‍ ബോഡി ഷെയ്മിങ്ങോടെയാണ് നടിയുടെ മടങ്ങി വരവ് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്.

ഗര്‍ഭധാരണത്തിന് ശേഷം നേഹയ്ക്ക് തടി കൂടിയെന്ന തരത്തില്‍ ഗോസിപ്പ് പരന്നതോടെ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് താരം.

‘‘തടി കൂടിയെന്നും മറ്റുമുള്ള കാര്യങ്ങള്‍ എന്നെ ഒട്ടും ബാധിക്കുന്നതല്ല. പക്ഷേ ഇത് വലിയ ഒരു പ്രശ്നമാണ്. സെലിബ്രിറ്റികളോട് മാത്രമല്ല സാധാരണക്കാരെയും തടി കൂടിയെന്ന് പറഞ്ഞ് പരിഹസിക്കുന്നത് നിര്‍ത്തണം. അമ്മയെന്ന നിലയില്‍ എന്റെ മകള്‍ക്ക് വേണ്ടി ആരോഗ്യവതിയായി ഊര്‍ജത്തോടെ നില്‍ക്കുകയെന്നതാണ് പ്രധാനം. അതുകൊണ്ട് എല്ലാ ദിവസവും വര്‍ക്ക് ഔട്ട് നടത്താറുണ്ട്. ഫിറ്റ്നെസ് എനിക്ക് പ്രധാന്യമുള്ളതാണ്. പക്ഷേ അത് സമൂഹത്തിന്റെ കാഴ്ചപ്പാടിനോട് ചേര്‍ന്ന് നില്‍ക്കാൻ വേണ്ടിയുള്ളതല്ല’’.- നേഹ പറയുന്നു.

ടെലിവിഷൻ അവതാരികയായും റിയാലിറ്റി ഷോയിലെ വിധികർത്താവായുമൊക്കെ വലിയ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നേഹയുടെ മടങ്ങി വരവ് ആകാംക്ഷയോടെയാണ് ബോളിവുഡ് കാത്തിരിക്കുനന്ത്.