Saturday 12 October 2019 03:42 PM IST : By സ്വന്തം ലേഖകൻ

‘മറ്റൊരു ലോകത്തിരുന്ന് നിന്റെ അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും’! പൊന്നോമനയെ മാറോടമർത്തി നേഹ: ചിത്രം വൈറൽ

neha-new

കാത്തിരിപ്പിനൊടുവിൽ അമ്മയായതിന്റെ സന്തോഷം മോഡലും നടിയുമായ നേഹ അയ്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. മരിച്ചു പോയ ഭർത്താവിന്റെ ജൻമദിനത്തിലാണ് നേഹയെ തേടി മകൻ എത്തിയതെന്നതും സന്തോഷത്തിനിടയിലെ നൊമ്പരമായി. ഇപ്പോഴിതാ മകനൊപ്പമുള്ള പുതിയ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അൻഷ് എന്നാണ് നേഹ മകന് പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 11-നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടത്തെക്കുറിച്ച് പിന്നീട് നേഹ തന്നെയാണ് അറിയിച്ചതും. പിന്നീട് എല്ലാ സങ്കടങ്ങളും മറക്കാന്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് താനെന്ന് നേഹ ആരാധകരെ അറിയിച്ചു.

ഗർഭകാലത്തെ നിരവധി ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.