Saturday 20 April 2019 03:22 PM IST : By സ്വന്തം ലേഖകൻ

‘‘കുഞ്ഞിനോട് എന്തെല്ലാം പറയണം, പറയരുത് എന്നു വരെ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു’’! ജീവിത സ്വപ്നങ്ങള്‍ പങ്കുവച്ച് നിക്

nik-new

പ്രണയിക്കുന്ന കാലം മുതല്‍ പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും വാർത്താ കേന്ദ്രങ്ങളാണ്. വിവാഹ ശേഷവും ഇവരുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങൾക്ക് വൻ സ്വീകാര്യത ലഭിക്കാറുണ്ട്.

ഇപ്പോള്‍ പ്രിയങ്കയുമായുള്ള തന്റെ ജീവിത സ്വപ്നങ്ങള്‍ നിക് ജോനാസ് ആരാധകരുമായി പങ്കുവച്ചതാണ് വാർത്തയായിരിക്കുന്നത്. ‘‘എല്ലാ മനുഷ്യര്‍ക്കുമുള്ളതു പോലെ ഞങ്ങള്‍ക്കും ജീവിതത്തെ കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. ഭാവിയെ സംബന്ധിച്ച ഏതു കാര്യവും പരസ്പരം ആലോചിച്ചാണ് തീരുമാനിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. കുഞ്ഞിനോട് എന്തെല്ലാം പറയണം, എന്തെല്ലാം പറയരുത് എന്ന കാര്യങ്ങള്‍ വരെ ഞങ്ങള്‍ ആലോചിച്ചു തീരുമാനിച്ചു കഴിഞ്ഞു’’.– നിക് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.