Wednesday 10 August 2022 12:01 PM IST

‘‘ഞാൻ പറയാം ആ രഹസ്യം...’’; വിവാഹവാർത്തയിലെ സത്യം തുറന്നു പറഞ്ഞ് നിത്യ മേനോൻ

Roopa Thayabji

Sub Editor

nithya-menon-interview-cover

മലയാളത്തിലെ യുവനടനുമായി വർഷങ്ങൾ നീണ്ട നിത്യ മേനോന്റെ പ്രണയം വിവാഹത്തിൽ ശുഭപര്യവസായിയാകുന്നു എന്ന വാർത്തയാണ് അടുത്തിടെ സോഷ്യൽ മീഡിയ ആഘോഷിച്ചത്. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് ചെന്നപ്പോൾ, പുതിയ ചിത്രം 19(1)എയുടെ പ്രമോഷനിൽ നിന്നു പോലും ബ്രേക്കെടുത്ത് വീട്ടിൽ വിശ്രമത്തിലായിരുന്നു നിത്യ. കാലിലെ പരുക്ക് ഭേദമാകുന്നതേയുള്ളൂ.

പിന്നെയെങ്ങനെയാണ് വിവാഹവാർത്ത ലീക്കായത് ? ചോദ്യത്തിന് ചിരിയോടെയാണ് നിത്യ മറുപടി പറഞ്ഞത്.

‘‘ഈ വാർത്തയുടെയും സത്യാവസ്ഥ തേടി ഒന്നോ രണ്ടോ പേരേ വിളിച്ചുള്ളൂ. ഇതാ, ഈ നിമിഷം ഞാൻ ആ ഗോസിപ്പുകൾക്കു മറുപടി പറയുകയാണ്. ഇപ്പോഴൊന്നും ഞാൻ കല്യാണം കഴിക്കാൻ പോകുന്നില്ല. നിങ്ങൾ കേട്ട വിവാഹവാർത്തയിൽ ഒരു കണിക പോലും സത്യമില്ല. അങ്ങനെയൊരു ആലോചന പോലും മനസ്സിലില്ല.

പുറത്തുവരുന്ന ഗോസിപ്പുകൾക്ക് പിന്നിലൊരു രഹസ്യമു ണ്ട്. സിനിമയിൽ നിന്നു ബ്രേക് എടുക്കുന്ന കാലത്താണ് പല കഥകളും വരുന്നത്. മുൻപൊരിക്കൽ ഒരു വർഷത്തോളം സിനിമയിൽ നിന്നു വിട്ടുനിന്നു. ആ ബ്രേക്കിൽ കേട്ടത് ഗർഭിണിയായതു കൊണ്ട് സിനിമയിൽ നിന്നു മാറി നിൽക്കുന്നു എന്നാണ്. ഇപ്പോൾ പരുക്ക് പറ്റി ബ്രേക്ക് എടുത്തതാണ് വിവാഹഗോസിപ്പിനു പിന്നിൽ.’’

nithya-menon-interview-vanitha

വിവാഹം, പ്രണയം, പുതിയ സിനിമകൾ, 19(1)എ തുടങ്ങിയ എല്ലാ കാര്യങ്ങളെ കുറിച്ചും നിത്യ മേനോൻ മറുപടി പറയുന്ന എക്സ്ക്ലൂസീവ് അഭിമുഖം വായിക്കാം, ഓഗസ്റ്റ് 6–19, 2022 ലക്കം വനിതയിൽ.