Wednesday 05 September 2018 05:10 PM IST : By സ്വന്തം ലേഖകൻ

നിവിൻ–മഞ്ജിമ ഭാഗ്യ ജോഡി വീണ്ടും; മിഖായേൽ ഷൂട്ടിംഗ് ആരംഭിച്ചു

manjima

നിവിൻ പോളി–മഞ്ജിമ മോഹൻ ഭാഗ്യ ജോഡി വീണ്ടും വെള്ളിത്തിരയിലേക്ക്. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി ഒരുക്കുന്ന മിഖായേലിൽ നിവിന് നായിക മഞ്ജിമയാണ്. ഒരു വടക്കൻ സെൽഫിക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് . ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം കാക്കനാട്ട് ആരംഭിച്ചു.

മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍ എന്നാണ് റിപ്പോര്‍ട്ട്.

ജെഡി ചക്രവര്‍ത്തിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവും ഈ സിനിമയിലൂടെ ഉണ്ടാകുമെന്നാണ് സൂചന. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. സിനിമയുടെ ഭൂരിഭാഗം വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.