Tuesday 02 March 2021 09:18 AM IST : By സ്വന്തം ലേഖകൻ

ഞങ്ങൾ കാത്തിരുന്ന ആൾ ഇങ്ങ് എത്തി കേട്ടോ...! രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് നിയ രഞ്ജിത്ത്: വിഡിയോ

niya

ജീവിതത്തിൽ പുതിയ സന്തോഷം നിറച്ച്, രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരം നിയ രഞ്ജിത്ത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് താരത്തിനും ഭർത്താവ് രഞ്ജിത്തിനും രണ്ടാമത്തെ കൺമണിയായി മകൻ ജനിച്ചത്.

മലയാളി കുടുംബപ്രേക്ഷകരുടെ ‘കല്യാണി’യാണ് നിയ രഞ്ജിത്ത്. ആദ്യ സീരിയലിലൂടെ വലിയ ജനപ്രീതിയും ആരാധക പിന്തുണയും സ്വന്തമാക്കിയ നിയ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ ശേഷമാണ് വിവാഹത്തോടെ ഒരു ചെറിയ ബ്രേക്ക് എടുത്തത്. രണ്ടര വർഷത്തോളം മാറി നിന്ന ശേഷം മടങ്ങി വന്നപ്പോഴും നിയയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

ഭർത്താവിനും മൂത്ത മകനുമൊപ്പം ലണ്ടനിലാണ് നിയ ഇപ്പോൾ താമസം. രേഹിത്താണ് ദമ്പതികളുടെ മൂത്ത മകൻ.

നിയ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്. മകന്റെ രണ്ടു മാസത്തെ വിശേഷങ്ങളാണ് ഈ വിഡിയോയിൽ ഉള്ളത്.