Saturday 04 May 2019 04:08 PM IST : By സ്വന്തം ലേഖകൻ

നാടകാചാര്യൻ എൻ എൻ പിള്ളയുടെ ജീവിതം സിനിമയാകുന്നു; നിവിൻ പോളി നായകൻ

nn-nivin-rajeev

നടൻ, സാഹിത്യകാരൻ, നാടകാചാര്യൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എൻ എൻ പിള്ളയുടെ ജീവിതം സിനിമയാകുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയിൽ എൻ എൻ പിള്ളയായി വേഷമിടുന്നത് നിവിൻ പോളിയാണ്. എൻ എൻ പിള്ളയുടെ സംഭവബഹുലമായ ജീവിതകഥയാണ് സിനിമയിലൂടെ പറയുന്നത്.

ഗോപൻ ചിദംബരം ആണ് സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം മധുനീലകണ്ഠൻ. E4 എൻറ്റർറ്റൈൻമെൻറ്സ് ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. നിവിന്റെ പിറന്നാൾ ദിനത്തിൽ രാജീവ് രവിയാണ് ഈ വാർത്ത പുറത്തുവിട്ടത്.

28 നാടകങ്ങളും 21 ഏകാങ്ക നാടകങ്ങളും രണ്ട് നാടക പഠനങ്ങളും എൻ.എൻ. പിള്ള‍യുടേതായിട്ടുണ്ട്. ’ഞാൻ’ എന്ന ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ’ഗോഡ്‌ഫാദർ’ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് സുപരിചിതനായത്. പിന്നീട് നാടോടി എന്ന മോഹൻലാൽ ചിത്രത്തിലും അഭിനയിച്ചു. ഭാര്യ ചിന്നമ്മ. നടൻ വിജയരാഘവൻ മകനാണ്. 1995 നവംബർ 15നായിരുന്നു എൻ എൻ പിള്ളയുടെ അന്ത്യം.