Saturday 25 June 2022 09:58 AM IST : By സ്വന്തം ലേഖകൻ

‘എം.എൽ.എയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിച്ചു’: റിലീസ് തീയതി എത്തി

kunchakko-boban

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ന്റെ പുതിയ പോസ്റ്റർ ഹിറ്റ്. ചാക്കോച്ചൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും വേറിട്ടതാണ്. ചീമേനി മാന്വൽ എന്ന ദിനപ്പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ളതാണ് പോസ്റ്റർ.

‘എം.എൽ.എയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു’ എന്ന തലക്കെട്ടോടുകൂടിയ വാർത്തയ്‌ക്കൊപ്പം പിൻകാലിലെ മുറിവുമായി നിൽക്കുന്ന ചാക്കോച്ചനെയാണ് കാണുക.

ആഗസ്റ്റ്‌ 12ന് കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ്‌ സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിക്കുന്നു. ഷെറിൻ റേച്ചൽ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിർമ്മാതാവ്.

തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ്‌ ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രാകേഷ് ഹരിദാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.