Tuesday 11 June 2019 12:24 PM IST : By സ്വന്തം ലേഖകൻ

യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ‘ഒരേ കണ്ണാല്‍’! ഹൃദയത്തിലേറ്റി ആസ്വാദകർ

luca-new

യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ലൂക്കയിലെ വിഡിയോ സോങ്.

‘ഒരേ കണ്ണാല്‍’ എന്നാരംഭിക്കുന്ന ഗാനരംഗം ഇതിനോടകം പത്തുലക്ഷത്തോളം പേരാണ് കണ്ടത്. ടൊവിനോ തോമസും അഹാന കൃഷ്ണയുമാണ് ഗാനരംഗത്ത്.

മനു മഞ്ജിത്തിന്റെ വരികൾക്ക് സൂരജ് എസ് കുറുപ്പാണ് സംഗീതം പകർന്നിരിക്കുന്നത്. നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കലാകാരനായാണ് ടൊവിനോ അഭിനയിക്കുക. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി. അന്‍വര്‍ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവരും താരനിരയിലുണ്ട്. ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.