Tuesday 05 March 2024 02:52 PM IST : By സ്വന്തം ലേഖകൻ

വിനീത് ശ്രീനിവാസന്റെ കൈ നോക്കി പ്രശ്നങ്ങൾ പ്രവചിച്ച് നിഖില വിമൽ: ‘ഒരു ജാതി ജാതകം’ ടീസർ ശ്രദ്ധേയമാകുന്നു

oru-jathi-jathakam

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ‘ഒരു ജാതി ജാതകം’ത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു. റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറൽ ആയിരുന്നു.

നിഖില വിമൽ, യാദു, സയനോര ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ നായികമാർ. എം.മോഹനൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബു ആന്റണി മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും താരനിരയിലുണ്ട്. തിരക്കഥ – രാകേഷ് മണ്ടോടി.