Wednesday 24 April 2019 10:51 AM IST : By സ്വന്തം ലേഖകൻ

ജോൺസൺ മാഷും മഴയും ചായയും! ‘ഒരു യമണ്ടൻ പ്രേമകഥ’ യുടെ പുത്തൻ ടീസറും ഹിറ്റ്

dq-new

രണ്ടു വർഷത്തോളമായി ദുൽഖർ സൽമാൻ നായകനായ ഒരു മലയാള സിനിമ തിയേറ്ററിലെത്തിയിട്ട്. ആ കാത്തിരിപ്പിനാണ് ‘ഒരു യമണ്ടൻ പ്രേമകഥ’ വിരാമമിടുക. നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലല്ലു എന്ന ഗ്രാമീണ കഥാപാത്രമാണ് ദുൽഖറിന്.

ഇപ്പോൾ പുറത്തിറങ്ങിയ, ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മഴയുടെയും ‘അനുരാഗിണീ ഇതാ എൻ...’ എന്ന ഗാനത്തിന്റെയും പശ്ചാത്തലത്തിൽ ഒരു ചായക്കടയിൽ നിൽക്കുന്ന ദുൽഖറാണ് ടീസറിൽ.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ഒരു യമണ്ടൻ പ്രേമകഥയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

സലിം കുമാർ, സൗബിൻ ഷാഹിർ, ധർമജൻ ബോൽഗാട്ടി തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ പോസ്റ്ററുകളും, ആദ്യ ടീസറും, വിഡിയോ ഗാനവുമൊക്കെ ഇതിനോടകം ഹിറ്റാണ്.

സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് നായികനിരയിൽ.

ചിത്രം ഉടന്‍ തിയേറ്ററിലെത്തും.