Friday 16 February 2024 03:34 PM IST : By സ്വന്തം ലേഖകൻ

ഞാൻ തലയിടും എല്ലാത്തിലും തലയിടും...ചിരിപ്പിക്കാൻ പവി വരുന്നു, ‘പവി കെയർ ടേക്കർ’ ടീസർ എത്തി

pavi

ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘പവി കെയർ ടേക്കർ’ ന്റെ ടീസർ എത്തി. അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തിൽ.

ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങി ഒരു വൻ താരനിരയും ചിത്രത്തിലുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് ചിത്രം നിർമിക്കുന്നു.

രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ മിഥുൻ മുകുന്ദനാണ്. ഛായാഗ്രഹണം സനു താഹിർ. അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, എഡിറ്റർ: ദീപു ജോസഫ്.