Saturday 23 February 2019 04:30 PM IST : By സ്വന്തം ലേഖകൻ

റോഡിലും റോൾ മോഡലാകണം! പൊലീസിന്റെ ഷോർട് ഫിലിമിൽ ടൊവിനോയും വിജയ് ബാബുവും: വിഡിയോ

short-film

ട്രോളൻമാരെ പോലും അതിശയിപ്പിക്കുന്നത്ര രസകരമാണ് പലപ്പോഴും കേരളാ പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളും ട്രോളുകളും. ഇത്തരത്തിൽ, വിവിധങ്ങളായ സന്ദേശങ്ങളാണ് പൊലീസ് വിഭാഗം ജനങ്ങളിലേക്കെത്തിക്കുന്നതും അവബോധം സൃഷ്ടിക്കുന്നതുമെന്നത് എടുത്തു പറയണം.

സൈബര്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന കേരളാ പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ധരാളം നല്ല സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തുന്നു.

ഇപ്പോഴിതാ റോഡ് നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ കൊച്ചി സിറ്റി പൊലീസ് തയാറാക്കിയ ‘Mind You're Blowing’ എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മെഡിമിക്സുമായി സഹകരിച്ചാണ് ചിത്രമൊരുക്കിയിരിക്കുന്നത്. വലിയ തയാറെടുപ്പുകളോടെ, മനോഹരമായി അണിയിച്ചൊരുക്കിയ ‘Mind You're Blowing’ ഇതിനോടകം ജനം ഏറ്റെടുത്തു കഴിഞ്ഞു.

ടൊവിനോ തോമസും വിജയ് ബാബുവുമാണ് ഈ ഷോർട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതിന്റെ ദോഷഫലങ്ങളാണ് ചിത്രത്തില്‍ പ്രധാനമായും പറയുന്നത്. വീട്ടിൽ മാത്രമല്ല, റോഡിലും റോൾ മോഡലാകണമെന്നാണ് ഈ ഷോർട് ഫിലിം നൽകുന്ന സന്ദേശം.