Wednesday 27 March 2024 11:04 AM IST : By സ്വന്തം ലേഖകൻ

അമ്മയോടൊപ്പം സന്തോഷത്തിന്റെ പൊന്നോമനകൾ...മക്കൾക്കൊപ്പമുള്ള ചിത്രങ്ങളുമായി പൂർണിമ

poornima

മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നടി പൂർണിമ ഇന്ദ്രജിത്ത്. ഒരേ നിറത്തിലുള്ള സാരിയണിഞ്ഞാണ് പൂർണിമയും നക്ഷത്രയും ചിത്രങ്ങളിൽ.

ഇന്ദ്രജിത്ത്–പൂർണിമ ദമ്പതികളുടെ മക്കളായ പ്രാർഥനയും നക്ഷത്രയും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. പാത്തു, നാച്ചു എന്നിങ്ങനെയാണ് ഇവരെ വീട്ടിൽ വിളിക്കുന്നത്.

അതേ സമയം, വീണ്ടും അഭിനയരംഗത്തു സജീവമാകുകയാണ് പൂർണിമ. ഒരു കട്ടിൽ‌ ഒരു മുറി എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്നത്.