Tuesday 18 December 2018 12:55 PM IST : By സ്വന്തം ലേഖകൻ

‘‘നിങ്ങളും അനുഷ്കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിയാണോ തെറ്റാണോ?’’; രസികൻ മറുപടിയുമായി പ്രഭാസ്

karan-new-1

വീണ്ടും അതേ ചോദ്യം നേരിട്ട് പ്രഭാസ്.

‘‘നിങ്ങളും അനുഷ്കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിയാണോ തെറ്റാണോ?’’

ഇത്തവണ ചോദിച്ചത് സാക്ഷാൽ കരൺ ജോഹർ. പക്ഷേ പ്രഭാസിന്റെ മറുപടിയിൽ ചെറിയ വ്യത്യാസമുണ്ടായിരുന്നു.

‘‘അതെല്ലാം തുടങ്ങിവച്ചത് നിങ്ങളാണ്’’

ബുദ്ധിപരമായ മറുപടിയിലൂടെ താരം ചോദ്യത്തെ മറികടന്നതാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച.

‘കോഫി വിത്ത് കരണ്‍’ എന്ന പ്രശസ്ത ടെലിവിഷൻ ഷോയിൽ സംവിധായകന്‍ എസ്.എസ്. രാജമൗലിയും പ്രഭാസും റാണാ ദഗ്ഗുബാട്ടിയും അതിഥികളായി എത്തിയപ്പോഴായിരുന്നു പ്രഭാസിനോട് കരണിന്റെ ചോദ്യം. ആദ്യമായാണ് സൗത്ത് ഇന്ത്യൻ ചലച്ചിത്രകാരൻമാർ ഈ ഷോയിൽ പങ്കെടുക്കുന്നത്.

ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമായി മാറിയ നടനാണ് പ്രഭാസ്. ചിത്രത്തിലെ നായികയായിരുന്ന അനുഷ്ക ഷെട്ടിയുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകളുമുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നും തങ്ങൾ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുമാണ് പ്രഭാസും അനുഷ്കയും പറഞ്ഞിട്ടുള്ളത്. എന്നാൽ അതേ ചോദ്യം വീണ്ടും പ്രഭാസിനെ തേടിയെത്തുകയായിരുന്നു.

karan-new-2

‘‘നിങ്ങള്‍ ആരെയെങ്കിലും പ്രണയിക്കുന്നില്ലേ പ്രഭാസ്?’’ എന്ന കരണിന്റെ ചോദ്യത്തിന് ‘‘ഇല്ല’’ എന്നു പ്രഭാസ് മറുപടി കൊടുത്തപ്പോള്‍ ‘‘നിങ്ങളും അനുഷ്കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിയാണോ തെറ്റാണോ?’’ എന്നായി കരണ്‍. എന്നാൽ ഇത്തവണ കരണിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രഭാസിന്റെ മറുപടി ‘‘അതെല്ലാം തുടങ്ങിവച്ചത് നിങ്ങളാണ്’’. പ്രഭാസ് പറഞ്ഞു നിര്‍ത്തിയതും പോട്ടിച്ചിരിയുയർന്നു. ബാഹുബലി എന്ന ചിത്രത്തില്‍ പ്രഭാസ് നായകനും റാണ വില്ലനുമായിരുന്നു. എന്നാല്‍ ജീവിത്തില്‍ ആരാണ് ‘ബാഡ് ബോയ്’ എന്ന ചോദ്യത്തിന് രാജമൗലിയോട് ഉത്തരവും രസകരമായിരുന്നു.
‘‘അത് പ്രഭാസാണ്, പക്ഷെ നിങ്ങള്‍ക്കതൊരിക്കലും കണ്ടു പിടിക്കാനാകില്ല’’.
‘‘ഞാനെപ്പോഴും പിടിക്കപ്പെടും, പക്ഷെ പ്രഭാസ് പിടിക്കപ്പെടാറേയില്ല’’. എന്നു റാണയും പറഞ്ഞു.

ഏറ്റവും അഭിമാനകരമായ എപ്പിസോഡ് എന്ന പേരിൽ പരിപാടിയുടെ പ്രമോ കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.