Tuesday 19 June 2018 02:26 PM IST : By സ്വന്തം ലേഖകൻ

ഡാൻസിൽ പ്രഭുദേവയുമായി ‘കട്ടയ്ക്ക് കട്ടയ്ക്ക്’; പത്തുവയസുകാരിയുടെ നൃത്തച്ചുവടുകളുമായി ‘ലക്ഷ്മി’ ടീസർ–വിഡിയോ

lekshmi

നൃത്തച്ചുവടുകളുടെ രാജാവാണ് പ്രഭുദേവ. ഡാൻസിൽ പ്രഭുദേവയ്ക്ക് പകരം വയ്ക്കാൻ ഇന്ത്യയിൽ മറ്റൊരു താരമില്ല എന്നു തന്നെ പറയാം. അങ്ങനെയുള്ള താരത്തിനൊപ്പം ഡാൻസിൽ ‘കട്ടയ്ക്കു കട്ട’ നിൽക്കുകയാണ് ഒരു പത്തു വയസുകാരി.

ദിത്യ എന്ന മിടുക്കിയാണ് പ്രഭുദേവയ്ക്കൊപ്പം അഡാർ ഡാൻസുമായി രംഗം കൈയ്യടക്കുന്ന ആ കൊച്ചു മിടുക്കി. പ്രഭുദേവ തന്നെ നായകനായെത്തുന്ന ‘ലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് ദിത്യയുടെ രംഗ പ്രവേശം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പുതിയ ടീസറിലാണ് ദിത്യയുടെ നൃത്ത വൈഭവം പ്രേക്ഷകർ കണ്ടത്.

അതിപ്രശസ്തനായ ഡാന്‍സിംഗ് സ്റ്റാറിന്റെയും അദ്ദേഹത്തിന്റെ ശിഷ്യയുടെയും കഥ പറയുന്ന ചിത്രമാണ് ലക്ഷ്മി. ചിത്രത്തില്‍ ഡാന്‍സിംഗ് താരമായി പ്രഭുദേവയും ശിഷ്യയായ ലക്ഷ്മി എന്ന കഥാപാത്രമായി ദിത്യയും എത്തുന്നു.

എ എൽ വിജയ് ഒരുക്കുന്ന ചിത്രത്തില്‍ പ്രഭുദേവയുടെ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷാണ്. സംഗീത് സാം സി എസും ഛായാഗ്രഹണം നീരവ് ഷായുമാണ്, ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും. കോവൈ സരള, കരുണാകകൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.